ആവേശം നിറച്ച കാസര്‍ഗോള്‍ഡ് ഇനി ഒടിടിയിലേക്ക്

സിഫ് അലിയും മൃദുല്‍ നായര്‍ കൂട്ടുക്കെട്ടില്‍ പിറന്ന രണ്ടാമത്തെ ചിത്രമാണ് ‘കാസര്‍ഗോള്‍ഡ്’. സെപ്റ്റംബര്‍ 15നായിരുന്നു തിയറ്ററുകളില്‍ എത്തിയ ചിത്രം ഇപ്പോള്‍ ഒ ടി ടി റിലീസിനൊരുങ്ങുകയാണ്. ഒക്ടോബര്‍ 13ന് നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിങ്ങ് ആരംഭിക്കും. ലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും ചിത്രം സ്ട്രീം ചെയ്യും. ഗോള്‍ഡ് വേട്ടയുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ജയിലര്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം വിനായനും പ്രധാന വേഷത്തില്‍ എത്തിയ ചിത്രത്തിന് ഭേദപ്പെട്ട പ്രതികരങ്ങള്‍ നേടാന്‍ സാധിച്ചിരുന്നു.

ആസിഫ് അലിക്ക് ഒപ്പം സണ്ണി വെയ്‌നും പ്രധാന വേഷത്തില്‍ എത്തിയ ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നതും മൃദുല്‍ നായര്‍ ആണ്. മുഖരി എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍ വിക്രം മെഹ്‌റ, സിദ്ധാര്‍ത്ഥ് ആനന്ദ് കുമാര്‍,സൂരജ് കുമാര്‍,റിന്നി ദിവാകര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. യൂഡ്ലി ഫിലിംസും നിര്‍മാണ പങ്കാളിയാണ്. പി പി കുഞ്ഞികൃഷ്ണന്‍, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായര്‍, സിദ്ദിഖ് , സമ്പത്ത് റാം, ദീപക് പറമ്പോള്‍, ധ്രുവന്‍,അഭിറാം രാധാകൃഷ്ണന്‍, പ്രശാന്ത് മുരളി, സാഗര്‍ സൂര്യ, ജെയിംസ് ഏലിയ തുടങ്ങി നിരവധി പേര്‍ ചിത്രത്തില്‍ അണിനിരക്കുന്നു.

Top