പട്ടാമ്പി തൃത്താലയില്‍ നിന്ന് എക്‌സൈസ് സംഘം 1000 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി

പാലക്കാട്: പട്ടാമ്പി തൃത്താലയില്‍ നിന്ന് എക്‌സൈസ് സംഘം 1000 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. ടെമ്പോവാനിലെ രഹസ്യ അറകളില്‍ കടത്താന്‍ ശ്രമിച്ച സ്പിരിറ്റാണ് എക്‌സൈസ് സംഘം പിടികൂടിയത്.

വാഹനമോടിച്ച കോഴിക്കോട് ബാലുശേരി സ്വദേശി ഹംസയെ സംഘം കസ്റ്റഡിയില്‍ എടുത്തു. തൃത്താല മേഖലയിലെ കള്ളുഷാപ്പുകളിലേക്ക് വേണ്ടിയാണ് സ്പിരിറ്റ് എത്തിച്ചതെന്ന് സംശയിക്കുന്നതായി എക്‌സൈസ് അധികൃതര്‍ പറഞ്ഞു.

Top