65 ലക്ഷം രൂപയുടെ കുഴല്‍പ്പണം കടത്താന്‍ ശ്രമം; രണ്ട് പേര്‍ കസ്റ്റഡിയില്‍

മലപ്പുറം: മലപ്പുറം വേങ്ങരയില്‍ കാറില്‍ കടത്താന്‍ ശ്രമിച്ച കുഴല്‍പ്പണം എക്‌സൈസ് സംഘം പിടികൂടി. 65 ലക്ഷം രൂപയുടെ കുഴല്‍പ്പണമാണ് പിടികൂടിയത്.

കേസില്‍ രണ്ടു പേര്‍ അറസ്റ്റിലായി. കുഴിപ്പുറം സ്വദേശി സെയ്തലവി, വേങ്ങര സ്വദേശി അഷ്‌റഫ് എന്നിവരെയാണ് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടിയത്. ഇവരെ പിന്നീട് പൊലീസിന് കൈമാറി.

Top