എക്സൈസിന്റെ വാഹന പരിശോധനയ്ക്കിടെ 525 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുത്തു; ഒരാള്‍ അറസ്റ്റില്‍

arrest

പാലക്കാട്: പാലക്കാട് ചിറ്റൂരില്‍ എക്സൈസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ 525 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുത്തു.

35 ലിറ്ററിന്റെ 15 സ്പിരിറ്റ് കന്നാസുകള്‍ കാറില്‍ കടത്താന്‍ ശ്രമിക്കുമ്പോഴാണ് പിടിച്ചെടുത്തത്. കാറില്‍ ഉണ്ടായിരുന്ന തത്തമംഗലം സ്വദേശി മണി എന്നയാളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.

കാറോടിച്ചിരുന്നയാള്‍ ഓടി രക്ഷപെട്ടു. ഇയാള്‍ക്ക് വേണ്ടി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് കണ്ടെത്തിയത്.

Top