വളയത്ത് 1,200 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും എക്സൈസ് പിടികൂടി

കോഴിക്കോട്: വളയം ചിറ്റാരിമലയില്‍ വന്‍ വാഷ് ശേഖരം പിടികൂടി. തെരഞ്ഞെടുപ്പ് പ്രമാണിച്ചുള്ള സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് ഇന്റലിജന്‍സ് ബ്യൂറോയുമായി ചേര്‍ന്ന് വളയം ചിറ്റാരി മലയിലെ ചന്ദനത്താംകുണ്ടില്‍ നടത്തിയ റെയ്ഡിലാണ് 1,200 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടികൂടിയത്.

നാദാപുരം എക്‌സൈസ് ഇന്‍സ്പെക്ടര്‍ ടി. രമേശിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ എം.എം. ഷൈലേഷ് കുമാര്‍, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ കെ. ഷാജി, തുടങ്ങിയവരും പങ്കെടുത്തു.

നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ശക്തമായ പ്രവര്‍ത്തനങ്ങളാണ് നാദാപുരം എക്സൈസ് റേഞ്ച് ഓഫീസ് നടത്തിവരുന്നത്. ചന്ദനത്താംകുണ്ടില്‍ പിടികൂടിയ വാഷുമായി ബന്ധപ്പെട്ട പ്രതിയെ കുറിച്ചുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി എക്സൈസ് ഇന്‍സ്പെക്ടര്‍ അറിയിച്ചു.

 

 

Top