കൈക്കൂലി വാങ്ങുന്നതിനിടെ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ വിജിലന്‍സിന്റെ പിടിയില്‍

ആലപ്പുഴ: ആലപ്പുഴയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ വിജിലന്‍സിന്റെ പിടിയിലായി. ഹരിപ്പാട് എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍ കിഷോര്‍ കുമാര്‍ നന്ദനെ ആണ് ആലപ്പുഴ വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. 15000 രുപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് കിഷോര്‍ കുമാര്‍ നന്ദനെ അറസ്റ്റ് ചെയ്തത്. അബ്കാരി കേസ് പ്രതിക്ക് ജാമ്യം കിട്ടുന്നതിനാണ് കൈക്കൂലി ആവശ്യപ്പെട്ടത്.

Top