ആഡംബര ഹോട്ടലിലെ നിശാപാര്‍ട്ടി നടന്നത് പൊലീസിന്റെ അറിവോടെ; എക്‌സൈസ്

കൊച്ചി: ചക്കരപ്പറമ്പിലെ ആഡംബര ഹോട്ടലില്‍ നിശാപാര്‍ട്ടി നടന്നത് പൊലീസിന്റെ അറിവോടെയെന്ന് എക്സൈസ് അന്വേഷണ സംഘം. പാര്‍ട്ടി ആരംഭിച്ചത് മാര്‍ച്ച് രണ്ടാം വാരമാണ്. ലഹരിവസ്തുക്കള്‍ എത്തിച്ചത് ബംഗളുരുവില്‍ നിന്നാണെന്നും അന്വേഷണ സംഘം പറഞ്ഞു.

പിടിയിലായ നിസ്വാന്‍ പ്രധാന ആസൂത്രകനാണ്. അറസ്റ്റിലായ ഡിജെക്കെതിരെ മുന്‍പും കേസുകളുണ്ട്. കോളേജ് വിദ്യാര്‍ത്ഥിനികളെയും, ബംഗളുരുവില്‍ നിന്നുള്ള പെണ്‍കുട്ടികളെയും പാര്‍ട്ടിക്കെത്തിച്ചിട്ടുണ്ട്. സംഭവത്തില്‍ നടപടി കടുപ്പിക്കുമെന്നും എക്സൈസ് സംഘം പറഞ്ഞു.

 

Top