എക്‌സൈസ് സേനാംഗങ്ങള്‍ക്ക് തോക്ക് ഉപയോഗിക്കാന്‍ പരിശീലനം നല്‍കുമെന്ന്…

TP Ramakrishnan

തൃശൂര്‍:എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ കണക്കിലെടുത്ത് സംസ്ഥാനത്തെ മുഴുവന്‍ എക്‌സൈസ് സേനാംഗങ്ങള്‍ക്കും സര്‍ക്കാര്‍ തോക്ക് ഉപയോഗിക്കാന്‍ പരിശീലനം നല്‍കുമെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. ലഹരി കടത്തു സംഘങ്ങള്‍ എക്‌സൈസ് ഉദ്യോഗസ്ഥരെ ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുന്നത് കണക്കിലെടുത്താണ് തോക്ക് ഉപയോഗിക്കുന്നതില്‍ പരിശീലനം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

തൃശൂരിലെ സംസ്ഥാന എക്സൈസ് അക്കാദമി ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 21-ാമത് സിവില്‍ എക്സൈസ് ഓഫീസര്‍മാരുടെ പാസിങ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.സംസ്ഥാനത്തെ ലഹരി മാഫിയക്കെതിരെ കര്‍ശന നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്നും ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.

വിദ്യാലയ പരിസരങ്ങളും ഹോസ്റ്റലുകളും ചുറ്റിപ്പറ്റി ലഹരി പദാര്‍ഥങ്ങള്‍ വിതരണം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.

Top