കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയില്‍

കോട്ടയം: വൈക്കം പാലാംകടവ് പാലത്തിന് സമീപം കഞ്ചാവുമായി യുവാവ് പിടിയിലായി. തലയോലപ്പറമ്പ് സ്വദേശി അര്‍ഷാദ് ഇബ്രാഹിമിനെയാണ് (22) വൈക്കം എക്‌സൈസ് പിടികൂടിയത്. 152 ഗ്രാം കഞ്ചാവാണ് ഇയാളില്‍ നിന്ന് പിടികൂടിയത്.

സ്വന്തം ആവശ്യത്തിന് പണം കൊടുത്ത് വാങ്ങിയതാണ് കഞ്ചാവെന്ന് പ്രതി എക്‌സൈസിനോട് പറഞ്ഞു. 15000 രൂപയ്ക്കാണ് ഇയാള്‍ കഞ്ചാവ് വാങ്ങിയത്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മജു. ടി.എമ്മിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

 

Top