എക്‌സൈസ് സംഘം മർദിച്ചു എന്ന് യുവാക്കളുടെ പരാതി, പരാതി നിഷേധിച്ച് എക്സൈസ്

തിരുവനന്തപുരം : തിരുവന്തപുരം എക്‌സൈസ് സംഘം യുവാക്കളെ മർദിച്ചുവെന്ന് പരാതി. ദേഹപരിശോധനയ്ക്ക് ശേഷം യുവാക്കളെ അസഭ്യം വിളിച്ചത് വാക്കുതർക്കത്തിന് കാരണമാവുകയും തുടർന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ മർദ്ദിച്ചുവെന്നുമാണ് പരാതി.

വലിയമല സ്വദേശികളായ സജിത്, വിഷ്ണു എന്നിവർക്കാണ് മർദനമേറ്റത്. അതേസമയം, യുവാക്കളെ മർദിച്ചിട്ടില്ലെന്നും ഇവർ ദേഹപരിശോധന തടസപ്പെടുത്തിയെന്നുമാണ് എക്‌സൈസ് ഉദ്യോഗസ്ഥരുടെ വാദം. ഇരു കൂട്ടർക്കുമെതിരെ വലിയമല പൊലീസ് കേസെടുത്തു.

Top