സംസ്ഥാനത്ത് ആഢംബര ബസുകളില്‍ ലഹരി കടത്ത് വ്യാപകമെന്ന് ഋഷിരാജ് സിംഗ്

rishiraj singh

തിരുവനന്തപുരം: സംസ്ഥാനത്ത് ആഢംബര ബസുകളില്‍ ലഹരി കടത്ത് വ്യാപകമാണെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്.

ഇത്തരം വാഹനങ്ങള്‍ പരിശോധിക്കുന്നതിന് തങ്ങള്‍ക്ക് പരിമിതിയുണ്ടെന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ബസുകള്‍ പരിശോധിക്കാനുള്ള പ്രത്യേകസംഘം ഊര്‍ജിതമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കല്ലട ബസില്‍ യാത്രക്കാര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു ഋഷിരാജ് സിംഗ്.

Top