ശ്രീചക്രാ ഡിസ്റ്റിലറിക്ക് അനുകൂലമായ റിപ്പോര്‍ട്ട് നല്‍കി എക്‌സൈസ് കമ്മീഷണര്‍

rishiraj singh

തിരുവനന്തപുരം: വിദേശ മദ്യ നിര്‍മാണത്തിനായി തൃശൂരിലെ ശ്രീചക്ര ഡിസ്റ്റിലറിക്ക് എക്‌സൈസ് കമ്മീഷണര്‍ ഋ​ഷി​രാ​ജ് സിം​ഗ് അനുകൂലമായ റിപ്പോര്‍ട്ട് നല്‍കിയതായി തെളിഞ്ഞു. സംസ്ഥാനത്തിന് സാമ്പത്തിക നേട്ടവും തൊഴില്‍ സാധ്യതയുമുണ്ടെന്നാണ് കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

2017 നവംബര്‍ 13നാണ് എക്‌സൈസ് കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയത്. കമ്മീഷണറുടെ റിപ്പോര്‍ട്ട് അനുസരിച്ചാണ് ശ്രീചക്ര ഡിസ്റ്റിലറീസിന് അനുമതി നല്‍കിയത്. ബ്രൂവറികള്‍ക്കും ഡിസ്റ്റിലറികള്‍ക്കും സര്‍ക്കാര്‍ അനുമതി നല്‍കിയത് എക്‌സൈസ് കമ്മീഷണറുടെ മുന്നറിയിപ്പ് അവഗിച്ചായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Top