കെഎസ്ആർടിസി തൊഴിലാളി സംഘടനകളുടെ ഹിതപരിശോധനക്ക് മികച്ച പ്രതികരണം

തിരുവനന്തപുരം : കെഎസ്ആര്‍ടിസിയിലെ തൊഴിലാളി സംഘടനകളുടെ അംഗീകാരത്തിന് വേണ്ടി നടത്തിയ ഹിതപരിശോധന 97.73 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. വോട്ടവകാശം ഉണ്ടായിരുന്ന 27471 വോട്ടര്‍മാരില്‍ 26848 പേരാണ് വോട്ടെടുപ്പില്‍ സമ്മതിദാനാവകാശം നിര്‍വഹിച്ചത്. തെരഞ്ഞെടുപ്പിനായി സംസ്ഥാന വ്യാപകമായി 100 ബൂത്തുകളാണ് സജ്ജമാക്കിയിരുന്നത്.

തലസ്ഥാന ജില്ലയിലായിരുന്നു കൂടുതല്‍ വോട്ടര്‍മാരും ബൂത്തുകളും ഉണ്ടായിരുന്നത്. 23 ബൂത്തുകളിലായാണ് തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടന്നത്.ഇരിങ്ങാലക്കുട, എടത്വ, മൂലമറ്റം, നെടുമങ്ങാട്, വിതുര, ആര്യനാട്, അടൂര്‍, ആര്യങ്കാവ്, പന്തളം എന്നിവിടങ്ങില്‍ 100 ശതമാനം പേരും വോട്ട് രേഖപ്പെടുത്തി. കാലാവധി അവസാനിച്ച് ഒന്നര വര്‍ഷത്തിന് ശേഷമാണ് ഇത്തവണ ഡിസംബറില്‍ ഹിതപരിശോധന നടന്നത്.

Top