സി.ബി.എസ്.ഇ പരീക്ഷ വീണ്ടും നടത്തുന്നു ; പ്രവാസി കുടുംബങ്ങള്‍ ആശങ്കയില്‍

cbse

റിയാദ്‌: ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് സി.ബി.എസ്.ഇയുടെ പത്താം ക്ലാസിലെ കണക്ക്, 12ാം ക്ലാസിലെ ഇക്കണോമിക്‌സ് പരീക്ഷകള്‍ വീണ്ടും നടത്താനുള്ള തീരുമാനം ഗള്‍ഫിലെ വിദ്യാര്‍ത്ഥികളെ ആശങ്കയിലാക്കിയിരിക്കുകയാണ്. പരീക്ഷ കഴിഞ്ഞ് നാട്ടിലേക്ക് പോകാന്‍ ടിക്കറ്റെടുത്ത പല കുടുംബങ്ങളും വെട്ടിലായിരിക്കുകയാണ്. വിസ റദ്ദാക്കിയതിനാല്‍ ഇനി ഗള്‍ഫില്‍ തുടരാന്‍ കഴിയാത്തവരും ഇവരുടെ കൂടെയുണ്ട്.

മാറ്റിവെച്ച പരീക്ഷകള്‍ക്കു പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ലാത്തതിനാല്‍ ഏതു ദിവസത്തേക്കു ടിക്കറ്റ് മാറ്റിയെടുക്കണമെന്ന് ഇവര്‍ക്ക് തീരുമാനിക്കാനും സാധിക്കുന്നില്ല. പരീക്ഷാ തീയതി പ്രഖ്യാപിച്ചശേഷം കൂടിയ നിരക്കില്‍ പുതിയ ടിക്കറ്റ് എടുക്കുകയും വേണം. ഇത്തരത്തില്‍ കുടുംബത്തിന്റെ മുഴുവന്‍ യാത്രയും പുനഃക്രമീകരിക്കേണ്ടി വരുമെന്നതിനാല്‍ വലിയ സാമ്പത്തിക ബാധ്യതയാകും കുടുംബങ്ങള്‍ക്ക് നേരിടേണ്ടി വരിക.

Top