സാങ്കേതിക സർവകലാശാല മാറ്റിവച്ച പരീക്ഷ മാർച്ച് 15 ന്

തിരുവനന്തപുരം: സംയുക്ത വാഹന പണിമുടക്ക് മൂലം മാറ്റിവച്ച സാങ്കേതിക സർവകലാശാല പരീക്ഷ മാർച്ച് 15ന് നടക്കുമെന്ന് അറിയിച്ചു. ഏപ്രിൽ ആറാം തീയതി നടക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഏപ്രിൽ 5 മുതൽ ആരംഭിക്കാനിരുന്ന എല്ലാ യുജി പരീക്ഷകളും പുനഃക്രമീകരിച്ചിട്ടുണ്ട്.

ലാറ്ററൽ എൻട്രി വിദ്യാർത്ഥികളുടെ അഭ്യർത്ഥനകൾ പരിഗണിച്ച് മൂന്നാം സെമസ്റ്റർ (റെഗുലർ) പരീക്ഷകളും ഒന്നാം സെമസ്റ്റർ ബിരുദ ബിരുദാനന്തര പരീക്ഷകളും പുനർക്രമീകരിച്ചിട്ടുണ്ട്.പുനർക്രമീകരിച്ച ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

ട്രാൻസ്‌ക്രിപ്റ്റുകൾ അയയ്‌ക്കേണ്ട വിലാസം പോർട്ടലിൽ അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്.

 

Top