പരീക്ഷ എഴുതുന്നതിനിടെ വിദ്യാര്‍ഥി ഹാളില്‍ കുഴഞ്ഞ് വീണ് മരിച്ചു

dead body

ഹൈദരാബാദ് : പന്ത്രണ്ടാം ക്ലാസ് വാര്‍ഷിക പരീക്ഷ എഴുതുന്നതിനിടെ വിദ്യാര്‍ഥി പരീക്ഷ ഹാളില്‍ കുഴഞ്ഞ് വീണ് മരിച്ചു. സെക്കന്തരാബാദിലെ യെല്ലറെഡിഗുഡ ഗവണ്‍മെന്റ് ജൂനിയര്‍ കോളേജില്‍ പഠിക്കുന്ന ഗോപി രാജു (16) എന്ന വിദ്യാര്‍ഥിയാണ് മരിച്ചത്.

പരീക്ഷ എഴുതുന്നതിനിടെ ഹാളില്‍വച്ച് ഗോപി നിലത്തേക്ക് വീഴുകയായിരുന്നു. ടീച്ചറും കുട്ടികളും എത്ര വിളിച്ചിട്ടും എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് ഗോപിയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് തന്നെ ഗോപി മരിച്ചിരുന്നു. ഹൃദയാഘാതം മൂലമായിരിക്കാം വിദ്യാര്‍ഥി മരിച്ചതെന്നാണ് ഡോകടര്‍മാരുടെ പ്രാഥമിക നിഗമനം.

Top