ഒന്നാം റാങ്കുകാരി കാര്‍ത്ത്യായനിയമ്മ ഇനി കോമണ്‍വെല്‍ത്ത് ലേണിംഗിന്റെ ഗുഡ് വില്‍ അംബാസിഡര്‍

തിരുവനന്തപുരം: 96ാം വയസില്‍ പരീക്ഷ എഴുതി ഒന്നാം റാങ്ക് നേടിയെടുത്ത കാര്‍ത്ത്യായനിയമ്മയെ കോമണ്‍വെല്‍ത്ത് ലേണിംഗിന്റെ ഗുഡ് വില്‍ അംബാസിഡറായി നിയമിച്ചു.

കോമണ്‍വെല്‍ത്ത് ലേണിംഗ് വൈസ് പ്രസിഡന്റ് ബാലസുബ്രമണ്യം കാര്‍ത്ത്യായനിയമ്മയെ സന്ദര്‍ശിച്ചതിനു ശേഷമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ വിദൂരവിദ്യാഭ്യാസത്തിന്റെ പ്രചാരണമാണ് കോമണ്‍വെല്‍ത്ത് ലേണിംഗ് കൊണ്ട് ലക്ഷ്യമിടുന്നത്,
വിവിധ രാജ്യങ്ങളില്‍ പ്രായത്തെ തോല്‍പ്പിച്ചവരുടെ റാങ്ക് നേട്ടവും കോമണ്‍വെല്‍ത്ത് ജേര്‍ണലുകളില്‍ പ്രസിദ്ധീകരിക്കും. ഇതിനുള്ള നടപടി പുരോഗമിക്കുകയാണ്. ഇതില്‍ കാര്‍ത്ത്യായനിയമ്മയെയും ഉള്‍പ്പെടുത്തും.

Top