പരീക്ഷ റദ്ദാക്കി; പരീക്ഷ ഫീസ് തിരികെ നല്‍കണമെന്ന് രക്ഷിതാക്കള്‍

അബുദബി: പരീക്ഷ റദ്ദാക്കിയതിനാല്‍ വാങ്ങിയ ഫീസ് തിരികെ നല്‍കണമെന്ന് രക്ഷിതാക്കള്‍. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫീസായി വാങ്ങിയ തുകയാണ് തിരികെ നല്‍കണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടത്. തുക പൂര്‍ണമായോ ഭാഗികമായോ തിരിച്ചു നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. പരീക്ഷാ ഫീസ് ഇനത്തില്‍ വിവിധ സ്‌കൂളുകള്‍ 500 മുതല്‍ 1000 ദിര്‍ഹം വരെ (10184- 20369 രൂപ) ഈടാക്കിയിരുന്നു. ഇന്ത്യയില്‍ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കിയിരുന്നു.

പരീക്ഷാ ഫീസ് തിരികെ നല്‍കുകയോ അല്ലെങ്കില്‍ പുതിയ ക്ലാസിലെ ഫീസിലേക്ക് മാറ്റുകയോ ചെയ്യണമെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. ഇക്കാര്യത്തില്‍ ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റും ഇടപെടണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം

Top