വിദ്യാര്‍ത്ഥികളുടെ മാര്‍ക്കില്‍ തെറ്റ്; 130 അധ്യാപകര്‍ക്കെതിരെ നടപടിക്കൊരുങ്ങി സിബിഎസ്ഇ

cbse

ചെന്നൈ: അധ്യാപകര്‍ക്കെതിരെ നടപടിക്കൊരുങ്ങി സി.ബി.എസ്.ഇ. പന്ത്രണ്ടാം ക്ലാസ്സിന്റെ ബോര്‍ഡ് പരീക്ഷയില്‍ മാര്‍ക്കിലുണ്ടായ തെറ്റ് ചൂണ്ടി കാണിച്ച് വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയതോടെയാണ് 130 അധ്യാപകര്‍ക്കെതിരെ നടപടി എടുക്കാന്‍ സിബിഎസ്ഇ ഒരുങ്ങുന്നത്. മാര്‍ക്കിന്റെ പുനര്‍നിര്‍ണയത്തിനു ശേഷം മാര്‍ക്കുകളില്‍ വലിയ വ്യത്യാസങ്ങളാണ് ഉണ്ടായിരിക്കുന്നതെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

പാറ്റ്‌നയില്‍ തന്നെ 45 ഓളം അധ്യാപകരും കോഓര്‍ഡിനേറ്റേഴ്‌സുമാണ് കുറ്റാരോപിതരായിരിക്കുന്നത്. തെറ്റായ മൂല്യനിര്‍ണയത്തിനെ തുടര്‍ന്ന് ഡെറാഡൂണിലെ 27 അധ്യാപകര്‍ക്കെതിരെയും നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അജ്മീറിലും അലഹാബാദിലും ഡല്‍ഹിയിലും അധ്യാപകര്‍ക്കെതിരെ നടപടി ഉണ്ടാകും. 2017-18 അധ്യയനവര്‍ഷത്തെ സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ഫലം മേയ് 26 നായിരുന്നു പ്രഖ്യാപിച്ചത്.

Top