പരീക്ഷ മാറ്റിയതില്‍ പ്രതിഷേധം ; എംജി സര്‍വകലാശാലയില്‍ കെഎസ്‌യുവിന്റെ ഉപരോധ സമരം

ksu strike

കോട്ടയം: പരീക്ഷ മാറ്റിയതില്‍ പ്രതിഷേധിച്ച് എംജി സര്‍വകലാശാലയില്‍ കെഎസ്‌യുവിന്റെ ഉപരോധ സമരം. ജനുവരി ഒന്നിന് നിശ്ചയിച്ചിരുന്ന ബിരുദ പരീക്ഷ ഡിസംബര്‍ 31ലേക്ക് മാറ്റിയതില്‍ പ്രതിഷേധിച്ചാണ് ഉപരോധം നടത്തുന്നത്.

വനിതാ മതിലിന് ആളെക്കൂട്ടുന്നതിന് വേണ്ടിയാണ് മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷയുടെ തീയതി മാറ്റിയതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ജനുവരി ഒന്നിന് നിശ്ചയിച്ച പരീക്ഷ അതേദിവസം തന്നെ നടത്തണമെന്നാണ് കെഎസ്‌യുവിന്റെ ആവശ്യം.

Top