അക്കൗണ്ടന്റ് തസ്തികയിലേക്ക് പരീക്ഷ; ഒരാള്‍ക്ക് പോലും വിജയിക്കാന്‍ സാധിച്ചില്ല

exam

പനാജി: ഗോവയിൽ അക്കൗണ്ടന്റ് തസ്തികയിലേക്ക് പരീക്ഷയെഴുതിയ ഉദ്യോഗാർത്ഥികൾ മുഴുവനും തോറ്റതായി റിപ്പോർട്ട്.

80 ഒഴിവുകളിലേക്ക് 8000 പേർ പരീക്ഷ എഴുതിയിട്ടും ഒരാൾക്ക് പോലും വിജയിക്കാൻ ആവശ്യമായ മാർക്ക് നേടാനായില്ല. 100 മാർക്കിന്റെ പരീക്ഷയിൽ കട്ട് ഓഫ് മാർക്കായി 50 മാർക്ക് ആണ് നിശ്ചയിച്ചിരുന്നത്.

കഴിഞ്ഞ ജനുവരി ഏഴിന് നടന്ന പ്രാഥമിക പരീക്ഷയിൽ ഉദ്യോഗാർത്ഥികൾക്ക് ആർക്കും ജയിക്കാനായില്ലെന്ന് ഗോവ അക്കൗണ്ട്‌സ് ഡയറക്ടർ പുറത്തിറക്കിയ വിജ്ഞാപനത്തിൽ അറിയിച്ചു. അക്കൗണ്ടന്റ് തസ്തികയിലേക്കുള്ള 80 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ട് 2017 ഒക്ടോബറിലാണ് അക്കൗണ്ട്‌സ് ഡയറക്ടറേറ്റ് വിജ്ഞാപനമിറക്കിയത്.

Top