എക്‌സാള്‍ട്ട 4 പുതിയ ഇലക്‌ട്രിക് സ്‌കൂട്ടറുകള്‍ ഇന്ത്യയിൽ അവതരിപ്പിച്ചു

സീക്ക് സീരീസിന് കീഴില്‍ എക്‌സാള്‍ട്ട നാല് പുതിയ ഇലക്‌ട്രിക് സ്‌കൂട്ടറുകള്‍ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. സീക്ക് 1X, സീക്ക് 2X, സീക്ക് 3X, സീക്ക് 4X എന്നീ മോഡലുകളാണ് അവ. 99,000 രൂപ മുതലാണ് വില ആരംഭിക്കുന്നത്.

പുതുതായി ലോഞ്ച് ചെയ്ത മോഡലുകളില്‍ സീക്ക് 1X ന് 99,000 രൂപയാണ് വില. കൂടാതെ 1.6 kW പവര്‍ ഉത്പാദിപ്പിക്കുന്ന 48/30 ലിഥിയം/ലെഡ് ആസിഡ് ബാറ്ററിയും പായ്ക്ക് ചെയ്യുന്നു. എല്‍സിഡി മീറ്റര്‍, എല്‍ഇഡി ലൈറ്റ്, യുഎസ്ബി ചാര്‍ജര്‍, 3 സ്പീഡ് മോഡ്, പാര്‍ക്കിംഗ് റിവേഴ്‌സ്, വണ്‍ ബട്ടണ്‍ റിപ്പയര്‍, റിമൂവ് കീ, ആന്റി തെഫ്റ്റ് അലാറം വയര്‍ലെസ് കണ്‍ട്രോളര്‍, ഇ-എബിഎസ് എന്നീ ഫീച്ചറുകളും ഉള്‍ക്കൊള്ളുന്നു.

ഇതിന്റെ ചാര്‍ജ് സമയം 3-4 മണിക്കൂറാണ്. 70-80 കി.മീ റേഞ്ച് കമ്പനി അവകാശപ്പെടുന്നു. ഇക്കോ, സിറ്റി, ടര്‍ബോ എന്നിങ്ങനെ 3 ഡ്രൈവ് മോഡുകള്‍ സജ്ജീകരിച്ചിരിക്കുന്നു. ബ്ലാക്ക്, റെഡ്, സില്‍വര്‍, വൈറ്റ്, ബ്ലൂ ജെം എന്നീ കളര്‍ ഓപ്ഷനുകളില്‍ ഈ മോഡല്‍ ലഭിക്കും.

സീക്ക് 2X-ന് 1,05,000 രൂപയാണ് വില. 1.6 kW പവര്‍ ഉല്‍പ്പാദിപ്പിക്കുന്ന 48/30 ലിഥിയം/ലെഡ് ആസിഡ് ബാറ്ററിയാണ് ഇതിന് നല്‍കിയിരിക്കുന്നത്. എല്‍സിഡി മീറ്റര്‍, എല്‍ഇഡി ലൈറ്റ്, യുഎസ്ബി ചാര്‍ജര്‍, 3 സ്പീഡ് മോഡ്, പാര്‍ക്കിംഗ് റിവേഴ്‌സ്, വണ്‍ ബട്ടണ്‍ റിപ്പയര്‍, റിമൂവ് കീ, ആന്റി തെഫ്റ്റ് അലാറം വയര്‍ലെസ് കണ്‍ട്രോളര്‍, ഇ-എബിഎസ് തുടങ്ങിയ സവിശേഷതകള്‍ ഇതിന് ലഭിക്കുന്നു.

ഇതിന്റെ ബാറ്ററി 4-6 മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാനാകും. 70-80 കിമീറ്ററാണ് റേഞ്ച് അവകാശപ്പെടുന്നത്. ഇത് 3 ഡ്രൈവ് മോഡുകള്‍ കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു – ഇക്കോ, സിറ്റി, ടര്‍ബോ. കൂടാതെ 5 കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. ബ്ലാക്ക്, റെഡ്, സില്‍വര്‍, വൈറ്റ്, ബ്ലൂ ജെം കളര്‍ ഓപ്ഷനുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

സീക്ക് 3X- ന് 1,10,000 രൂപയാണ് വില. 48/30 ലിഥിയം/ലെഡ് ആസിഡ് ബാറ്ററിയാണ് 1.6 kW പവര്‍ ഉത്പാദിപ്പിക്കുന്നത്. എല്‍സിഡി മീറ്റര്‍, എല്‍ഇഡി ലൈറ്റ്, യുഎസ്ബി ചാര്‍ജര്‍, 3 സ്പീഡ് മോഡ്, പാര്‍ക്കിംഗ് റിവേഴ്‌സ്, വണ്‍ ബട്ടണ്‍ റിപ്പയര്‍, റിമൂവ് കീ, ആന്റി തെഫ്റ്റ് അലാറം വയര്‍ലെസ് കണ്‍ട്രോളര്‍, ഇ-എബിഎസ് എന്നീ ഫീച്ചറുകള്‍ ലഭിക്കും.

ഇത് 4 മുതല്‍ 6 മണിക്കൂറിനുള്ളില്‍ ചാര്‍ജ് ചെയ്യപ്പെടുകയും 70-80 കി.മീ റേഞ്ച് നല്‍കുകയും ചെയ്യുന്നു. ഈ മോഡലിലും ഇക്കോ, സിറ്റി, ടര്‍ബോ ഡ്രൈവ് മോഡുകള്‍ ലഭ്യമാണ്. കൂടാതെ ബ്ലാക്ക്, റെഡ്, സില്‍വര്‍, വൈറ്റ്, ബ്ലൂ ജെം എന്നീ 5 കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്.

സീക്ക് 4X ന് 1,15,000 രൂപയാണ് വില. 1.6 kW പവര്‍ നല്‍കുന്ന 48/30 ലിഥിയം/ലെഡ് ആസിഡ് ബാറ്ററിയാണ് കരുത്തേകുന്നത്. എല്‍സിഡി മീറ്റര്‍, എല്‍ഇഡി ലൈറ്റ്, യുഎസ്ബി ചാര്‍ജര്‍, 3 സ്പീഡ് മോഡ്, പാര്‍ക്കിംഗ് റിവേഴ്‌സ്, വണ്‍ ബട്ടണ്‍ റിപ്പയര്‍, റിമൂവ് കീ, ആന്റി തെഫ്റ്റ് അലാറം വയര്‍ലെസ് കണ്‍ട്രോളര്‍, ഇ-എബിഎസ് എന്നീ ഫീച്ചറുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

4-6 മണിക്കൂറാണ് ചാര്‍ജിംഗ് സമയം. ഒറ്റ ചാര്‍ജിങ്ങില്‍ 90-100 കിമീ വരെ സഞ്ചരിക്കാനാകുമെന്നാണ് കമ്പനി പറയുന്നത്. ഇക്കോ, സിറ്റി, ടര്‍ബോ ഡ്രൈവ് മോഡുകള്‍ കൂടാതെ ബ്ലാക്ക്, റെഡ്, സില്‍വര്‍, വൈറ്റ്, ബ്ലൂ ജെം എന്നീ 5 കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. സീക്ക് ശ്രേണിയിലെ ഏറ്റവും പ്രീമിയം ഓഫറാണ് സീക്ക് 4X. ഇതിന് 12 ഇഞ്ച് ടയറുകളും ഡബിള്‍-ഗ്രേഡ് സസ്പെന്‍ഷനും ലഭിക്കുന്നു. അത് അധിക ഭാരം കൈകാര്യം ചെയ്ത് സുഗമമായ യാത്ര സാധ്യമാക്കുന്നു.

 

Top