എക്‌സാലോജികിന്റെ ഹര്‍ജി; കര്‍ണാടക കോടതിയുടെ വിധി പ്രതീക്ഷിച്ചത്, മാത്യു കുഴല്‍നാടന്‍

സ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ കര്‍ണാടക കോടതിയുടെ വിധി പ്രതീക്ഷിച്ചതെന്ന് മാത്യു കുഴല്‍നാടന്‍. വീണ കേസ് നല്‍കേണ്ടിയിരുന്നത് കേരള ഹൈക്കോടതിയിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസ് കേരള ഹൈക്കോടതി പരിഗണിക്കുന്ന സാഹചര്യത്തില്‍ അതായിരുന്നു ശരിയായ രീതി.

ഇനിയെങ്കിലും മുന്‍നിലപാട് തിരുത്താന്‍ സിപിഐഎം തയ്യാറാകുമോ യെന്ന് മാത്യു കുഴല്‍ നാടന്‍ ചോദിച്ചു. അന്വേഷണം മുഖ്യമന്ത്രിയിലേയ്ക്ക് നീണ്ടാല്‍ അതിനെ തെറ്റുപറയാന്‍ കഴിയില്ലെന്നും. ഇതുമായി ബന്ധപ്പെട്ട് രണ്ടാം ഘട്ട രേഖകള്‍ ഉടന്‍ വെളിപ്പടുത്തുമെന്നും മാത്യു കുഴല്‍്‌നാടന്‍ പറഞ്ഞു.

അറസ്റ്റ് ഉടന്‍ ഉണ്ടാകണമെന്നല്ല. പ്രതി സ്ഥാനത്തുള്ള വ്യക്തി രാജ്യം വിട്ടുപോകാന്‍ സാധ്യതയുണ്ടെങ്കില്‍ അറസ്റ്റിന് സാധ്യത കൂടുതലാണ്. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് കമ്പനി കൂടുതല്‍ പണം വാങ്ങിയെന്നും മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കി. മാസപ്പടിക്കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ കമ്പനിയായ എക്‌സാലോജിക് നല്‍കിയ ഹര്‍ജി തള്ളി കര്‍ണാടക ഹൈക്കോടതി. എസ്എഫ്‌ഐഒ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എക്‌സാലോജിക് നല്‍കിയ ഹര്‍ജിയാണ് കര്‍ണാടക ഹൈക്കോടതി തള്ളിയത്. എക്‌സാലോജിക് – സിഎംആര്‍എല്‍ ഇടപാടുകളില്‍ എസ്എഫ്‌ഐഒ അന്വേഷണം തുടരാമെന്ന് കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടു. കര്‍ണാടക ഹൈക്കോടതിയിലെ ജസ്റ്റിസ് എം. നാഗപ്രസന്നയാണ് വിധി പ്രസ്താവിച്ചത്.

Top