മുന്‍ ലോകകപ്പ് ചാമ്പ്യന്മാരായ ഫ്രാന്‍സ് ഓസ്‌ട്രേലിയയ്‌ക്കെതിരെ ആദ്യ മത്സരത്തിന് ഇന്നിറങ്ങും

സാച്ചി: ലോകകപ്പിലെ ഏറ്റവും മികച്ച യുവനിരയുമായി മുന്‍ ലോകകപ്പ് ചാമ്പ്യന്മാരായ ഫ്രാന്‍സ് ആദ്യ മത്സരത്തിന് ഇറങ്ങുന്നു. ഇന്ന് ഉച്ചക്ക് ശേഷം 3.30ന് നടക്കുന്ന മത്സരത്തില്‍ ഏഷ്യന്‍ പ്രതീക്ഷകളുമായി ഇറങ്ങുന്ന ഓസ്ട്രേലിയ ആണ് എതിരാളികള്‍.

1998ന് ശേഷം ലോകകപ്പ് വിജയിക്കാത്ത ഫ്രാന്‍സ് ഇത്തവണ രണ്ടും കല്പിച്ചാണ് ഇറങ്ങുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച യുവനിര തന്നെയാണ് ഫ്രാന്‍സിന്റെ കരുത്ത്. 1998ല്‍ ഫ്രാന്‍സിനെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച ദേഷാമ്ബ്‌സിന്റെ തന്ത്രങ്ങളുമായാണ് ടീം ഇറങ്ങുന്നത്.

Top