പഞ്ചാബ് മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി മുന്‍ഭാര്യ

ചണ്ഡിഗഡ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെതിരെ മുന്‍ ഭാര്യ. മദ്യപിച്ച് പിതാവ് ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായി മകള്‍ സീറാത് മന്‍ ഗുരുതര ആരോപണം ഉന്നയിച്ചതിന് തൊട്ട് പിന്നാലെയാണ് മുന്‍ ഭാര്യയും പഞ്ചാബ് മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. മദ്യപിച്ച് ലക്ക് കെട്ട് നഗ്‌നനായി ഇരിക്കുന്ന മന്നിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നാണ് മന്നിന്റെ മുന്‍ ഭാര്യ പ്രീത് ഗ്രേവാളിന്റെ ഭീഷണി. ഫേസ്ബുക്ക് പോസ്റ്റിലാണ് പ്രീക് ഗ്രേവാള്‍ മന്നിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് വിശദമാക്കിയിട്ടുള്ളത്.

ഭഗവന്ത് മന്‍ രക്ഷിതാവിന്റെ ചുമതലകള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയെന്നും ആവശ്യമാണെങ്കില്‍ മന്നിന്റെ രണ്ട് കുട്ടികളുടേയും സംരക്ഷണ ചുമതല ഏറ്റെടുക്കാന്‍ തയ്യാറാണെന്നാണ് വിവാദമായ വെളിപ്പെടുത്തലുകള്‍ പുറത്ത് വിട്ടുകൊണ്ട് ശിരോമണി അകാലിദള്‍ നേതാവ് ബിക്രം സിംഗ് മജീദിയ വിശദമാക്കിയിട്ടുള്ളത്. ശനിയാഴ്ചയാണ് മജീദിയ മന്നിന്റെ ആദ്യ ഭാര്യയുടേയും മകളുടേയും വെളിപ്പെടുത്തലുകള്‍ പുറത്ത് വിട്ടത്.

ഭഗവത് മന്നിനെ പിതാവെന്ന് വിളിക്കില്ലെന്നും മുഖ്യമന്ത്രി മന്‍ എന്നാണ് അഭിസംബോധന ചെയ്യുകയെന്നും പിതാവെന്ന അഭിസംബോധനയ്ക്ക് മന്നിന് യോഗ്യതയില്ലെന്നും മകള്‍ സീറാത് വിശദമാക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു. മൂന്നാം തവണ അച്ഛനാകാനൊരുങ്ങുന്നതിനിടെയാണ് ഭഗവത് മന്നിനെതിരെ കുടുംബാംഗങ്ങള്‍ തന്നെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

Top