വധശ്രമക്കേസ് ; മാലിദ്വീപ് മുന്‍ വൈസ് പ്രസിഡന്റ് അഹമ്മദ് അദീബ് അറസ്റ്റില്‍

ചെന്നൈ : മാലിദ്വീപ് മുന്‍ വൈസ് പ്രസിഡന്റ് അഹമ്മദ് അദീബ് അറസ്റ്റില്‍. ചരക്കുക്കപ്പലില്‍ ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിക്കവേയാണ് അദീബ് പിടിയിലായത്. തൂത്തുക്കുടിയില്‍ നിന്ന് തമിഴ്‌നാട് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വധശ്രമക്കേസില്‍ വിചാരണ നേരിടുന്നയാളാണ് അദീബ്. മാലിദ്വീപ് പ്രസിഡന്റ് അബ്ദുല്ല അമീനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതായിരുന്നു കേസ്.

സെപ്റ്റംബര്‍ 28നാണ് സൗദി സന്ദര്‍ശനത്തിന് ശേഷം വിമാനത്താവളത്തില്‍ നിന്ന് വീട്ടിലേക്ക് സ്പീഡ് ബോട്ടില്‍ പോകും വഴി അബ്ദുല്ല അമീനെ വധിക്കാന്‍ ശ്രമം നടന്നത്. പ്രസിഡന്റ് സഞ്ചരിച്ച ബോട്ട് ബോംബ് വെച്ച് തകര്‍ക്കുകയായിരുന്നു. ശക്തിയേറിയ സ്‌ഫോടനത്തില്‍ നിന്ന് പ്രസിഡന്റ് അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും ഭാര്യക്കും സഹായിക്കും അംഗരക്ഷകനും പരുക്കേറ്റിരുന്നു.

Top