ആര്‍ബിഐ മുന്‍ ഡെപ്യൂട്ടി ഉപദേഷ്ടാവ് രാമ സുബ്രഹ്മണ്യന്‍ ഗാന്ധി പേടിഎമ്മിന്റെ ഉപദേഷ്ടാവ്

ന്യൂഡല്‍ഹി: ആര്‍ബിഐ മുന്‍ ഡെപ്യൂട്ടി ഉപദേഷ്ടാവ് രാമ സുബ്രഹ്മണ്യന്‍ ഗാന്ധിയെ ഇവാലറ്റ് ആയ പേടിഎമ്മിന്റെ ഉപദേഷ്ടാവായി വണ്‍ 97 കമ്യൂണിക്കേഷന്‍സ് നിയമിച്ചു. അദ്ദേഹത്തിന് പേമെന്റ് സംവിധാനത്തിലും നിയമങ്ങളിലും കമ്പനി ഭരണത്തിലുമുള്ള പ്രാവീണ്യം പേടിഎമ്മിന് മുതല്‍ക്കൂട്ടാകുമെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ആദ്യ മോണിറ്ററി പോളിസി കമ്മിറ്റിയില്‍ അംഗമായിരുന്ന ഗാന്ധി റിസര്‍വ് ബാങ്കിന്റെ രണ്ട് റീജണല്‍ ഓഫീസ് മേധാവിയായും ഹൈദരാബാദിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡെവലപ്‌മെന്റ് ആന്‍ഡ് റിസര്‍ച്ച് ഇന്‍ ബാങ്കിംഗ് ടെക്‌നോളജി(ഐഡിആര്‍ബിടി)യുടെ ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. തമിഴ്‌നാട് സ്വദേശിയാണ്. നിരവധി നൂതന പദ്ധതികള്‍ അദ്ദേഹം ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് പേടിഎം സ്ഥാപകനും സി ഇ ഒ യും ആയ വിജയ് ശേഖര്‍ ശര്‍മ്മ പറഞ്ഞു.

Top