മുന്‍മന്ത്രിയുടെ സുഹൃത്തിന്റെ ലോക്കറില്‍ നിന്നും കണ്ടെത്തിയത് 155 പവന്‍

തിരുവനന്തപുരം: മുന്‍മന്ത്രി വിഎസ് ശിവകുമാറിന്റെ സുഹൃത്തായ ഹരികുമാറിന്റെ ലോക്കറില്‍ നിന്നും 155 പവന്‍ കണ്ടെത്തി. കാനറ ബാങ്കിന്റെ പുത്തന്‍ചന്ത ശാഖയിലെ ലോക്കറില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ അന്വേഷണം നേരിടുന്ന സാഹചര്യത്തിലാണ് ഹരികുമാറിന്റെ ലോക്കറില്‍ നിന്നും സ്വര്‍ണം കണ്ടെത്തിയത്. കേസില്‍ ഹരികുമാറിനെ നാലാം പ്രതിയാക്കിയും ശിവകുമാറിനെ ഒന്നാം പ്രതിയാക്കിയും നേരത്തെ വിജിലന്‍സ് കോടതിയില്‍ എഫ്‌ഐആര്‍ നല്‍കിയിരുന്നു.

വി.എസ്.ശിവകുമാറിന്റെ ഭാര്യയുടെ പേരിലുള്ള ബാങ്ക് ലോക്കര്‍ നേരത്തെ വിജിലന്‍സ് പരിശോധിച്ചിരുന്നെങ്കിലും ഒന്നും കണ്ടെത്തിയില്ല. വീട്ടിലെ പരിശോധനയില്‍ ലോക്കറിന്റെ താക്കോല്‍ വിജിലന്‍സ് ആവശ്യപ്പെട്ടുവെങ്കിലും താക്കോല്‍ നഷ്ടമായെന്ന് ശിവകുമാര്‍ വിശദീകരിച്ചു. ഈ സാഹചര്യത്തിലാണ് ബാങ്കിന് നോട്ടീസ് നല്‍കി ഇന്ന് വിജിലന്‍സ് പരിശോധന നടത്തിയത്.

Top