EX IAS biju prabhakar’s statement

തിരുവനന്തപുരം : തെരുവു നായ്ക്കളെ കൊല്ലുന്നതു നിയമ ലംഘനമല്ലെന്നു തിരുവനന്തപുരം മുന്‍ കലക്ടര്‍ ബിജു പ്രഭാകര്‍.

മനുഷ്യനു ഭീഷണിയാകുന്നവയെ ഉന്‍മൂലനം ചെയ്യണം. മൃഗ സ്‌നേഹികള്‍ക്കല്ല, ചില പട്ടി സ്‌നേഹികള്‍ക്കാണ് എതിര്‍പ്പ്.

ഇവരെ പിന്തുണയ്ക്കുന്നതു മരുന്നു ലോബിയാണ്. നായ്ക്കളെ വളര്‍ത്തേണ്ടതു വീട്ടിലാണ്, തെരുവിലല്ലെന്നും ബിജു പ്രഭാകര്‍ അഭിപ്രായപ്പെട്ടു.

അതേസമയം, തെരുവു നായ്ക്കളെ നിയന്ത്രിക്കാന്‍ ഉടന്‍ നടപടിയെന്നു ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു. തെരുവു നായ്ക്കള്‍ എണ്ണത്തില്‍ പെരുകിയാല്‍ നശിപ്പിക്കണം.

കേന്ദ്രസര്‍ക്കാരിന്റെ നിലപാടാണു നായ്ക്കളെ കൊല്ലാന്‍ തടസമെന്നും മന്ത്രി പറഞ്ഞു.

Top