ഗ്വാട്ടിമാല മുന്‍ ഏകാധിപതി എഫ്രയിന്‍ റയോസ് മോണ്‍ട്ട് അന്തരിച്ചു

affrain

ഗ്വാട്ടിമാല സിറ്റി: ഗ്വാട്ടിമാലയിലെ മുന്‍ ഏകാധിപതി എഫ്രയിന്‍ റയോസ് മോണ്‍ട്ട് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. 91 വയസായിരുന്നു അദ്ദേഹത്തിന്. ഞായറാഴ്ച രാവിലെയാണ് അന്തരിച്ചത്.

പട്ടാള അട്ടിമറിയിലൂടെ 1982 മുതല്‍ 83 വരെ ഗ്വാട്ടിമാല ഭരിച്ചിരുന്ന മോണ്‍ട്ട് കൂട്ടക്കുരുതി കേസില്‍ വിചാരണ നേരിടുകയായിരുന്നു.കേവലം 17 മാസം മാത്രം നീണ്ട ഭരണത്തിനിടെ 1771 മായന്‍ ഇന്ത്യക്കാരെ കൂട്ടക്കുരുതി നടത്താന്‍ എഫ്രയിന്‍ ഉത്തരവിട്ടുവെന്ന കേസിലായിരുന്നു വിചാരണ.

2013-ല്‍ മോണ്‍ട്ടിനെ കുറ്റക്കാരനായി കണ്ടെത്തിയ കോടതി 80 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചിരുന്നു. പിന്നീട് ഈ വിധി സുപ്രീം കോടതി റദ്ദാക്കി. 2015-ല്‍ മോണ്‍ട്ടിന് മറവിരോഗം സ്ഥിരീകരിക്കുകയും ചെയ്തു.

കഴിഞ്ഞ ഒക്ടോബറില്‍ റയോസിനെതിരായ വിചാരണ നടപടികള്‍ പുനരാരംഭിച്ചിരുന്നു. അനാരോഗ്യം മൂലം അടച്ചിട്ട മുറിയിലായിരുന്നു വിചാരണ നടന്നിരുന്നത്.

Top