കോവിഡില്‍ ആശങ്ക; നിര്‍ത്താനൊരുങ്ങി ജെഫ്രി ബോയ്‌കോട്ട്

ലണ്ടന്‍: കോവിഡ് -19 പാന്‍ഡെമിക്കില്‍ ഉണ്ടാകുന്ന ആശങ്കകള്‍ ചൂണ്ടിക്കാട്ടി മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജെഫ്രി ബോയ്‌കോട്ട് കമന്ററി മതിയാക്കി .
ബിബിസിയുടെ ടെസ്റ്റ് മാച്ച് സ്‌പെഷ്യല്‍ കമന്ററി ടീമുമായുള്ള 14 വര്‍ഷത്തെ ബന്ധമാണ് ബോയ്‌കോട്ട് അവസാനിപ്പിക്കുന്നത്.

ബിബിസിയുമായുള്ള കരാര്‍ കഴിഞ്ഞയിടെ അവസാനിച്ചിരുന്നു. ‘ബിബിസിയുമായുള്ള സഹകരണം ഞാന്‍ ആസ്വദിച്ചു. എന്റെ കമന്ററിയുടെ ആരാധകര്‍ക്കു നന്ദി. തുടരണമെന്നുണ്ടായിരുന്നു. പക്ഷേ, കോവിഡ് മൂലമുള്ള നിയന്ത്രണങ്ങള്‍മൂലം അവസാനിപ്പിക്കുകയാണ്. ബൈപാസ് ശസ്ത്രക്രിയയ്ക്കു വിധേയനായ ഞാന്‍ സുരക്ഷാ ക്രമീകരണങ്ങളോടെ നടത്തുന്ന ടെസ്റ്റില്‍ കമന്ററി പറയാന്‍ ഉദ്ദേശിക്കുന്നില്ല’ എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.

Top