മുന്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സി കോടതി മുറിയില്‍ കുഴഞ്ഞുവീണു മരിച്ചു

കയ്‌റോ: മുന്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സി കോടതി മുറിയില്‍ കുഴഞ്ഞുവീണു മരിച്ചു. കയ്‌റോയിലെ കോടതി മുറിയിലായിരുന്നു മരണമെന്ന് സ്റ്റേറ്റ് ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.ജഡ്ജിയോടു സംസാരിക്കുന്നതിന് 20 മിനിറ്റ് മുന്പായിരുന്നു മരണം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് ജുഡീഷല്‍ വൃത്തങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചു.

പട്ടാള ഭരണകൂടത്തിന്റെ തടവിലായിരുന്നു മുര്‍സി. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കൃത്രിമത്വം നടത്തിയെന്നാരോപിച്ചാണ് മുര്‍സിയെ അറസ്റ്റ് ചെയ്തത്. ഏഴു വര്‍ഷം മുന്പാണ് മുര്‍സി തടവിലാകുന്നത്.

ഈജിപ്റ്റിലെ ഫ്രീഡം ആന്‍ഡ് ജസ്റ്റീസ് പാര്‍ട്ടിയുടെ ചെയര്‍മാനായിരുന്നു അദ്ദേഹം. ഈജിപ്തില്‍ മുല്ലപ്പൂ വിപ്ലവത്തിനുശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിലൂടെയാണ് മുര്‍സി അധികാരത്തിലെത്തിയത്. 2013 ജൂലൈയില്‍ പട്ടാള അട്ടിമറിയിലൂടെ മുര്‍സിയെ പുറത്താക്കി.

Top