മുന്‍ ഡി.എം.കെ. ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ദുരൈസാമി ബി.ജെ.പിയില്‍

ചെന്നൈ: തമിഴ്‌നാട് മുന്‍ ഡി.എം.കെ. ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി വി.പി. ദുരൈസാമി ബി.ജെ.പിയില്‍ ചേര്‍ന്നു. പാര്‍ട്ടി ചുമതലയില്‍ നിന്ന് എം.കെ. സ്റ്റാലിന്‍ നീക്കിയതിന് തൊട്ടടുത്ത ദിവസമാണ് ദുരൈസാമി ബി.ജെ.പിയില്‍ ചേര്‍ന്നത്.

സംസ്ഥാന ബി.ജെ.പി. അധ്യക്ഷന്‍ എല്‍. മുരുഗന്റെ സാന്നിധ്യത്തിലാണ് ദുരൈസാമി പാര്‍ട്ടിയില്‍ ചേര്‍ന്നത്. അതേസമയം, ദുരൈസാമിക്കൊപ്പം അദ്ദേഹത്തിന്റെ അനുയായികളും പാര്‍ട്ടിയില്‍ ചേര്‍ന്നെന്നാണ് ബി.ജെ.പി. അവകാശപ്പെടുന്നത്.

ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ മുരുഗനുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ദുരൈസാമിയെ സ്റ്റാലിന്‍ പാര്‍ട്ടി ചുമതലകളില്‍ നിന്ന് നീക്കിയത്.

തമിഴ്‌നാട്ടില്‍ ഡി.എം.കെ. അധികാരത്തിലിരുന്ന രണ്ടു തവണ ഡെപ്യൂട്ടി സ്പീക്കറും ഒരു തവണ രാജ്യസഭാംഗവുമായി ദുരൈസാമി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Top