മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം കോണ്‍കകാഫ് നോമിനേഷനില്‍; ആഘോഷമാക്കി മഞ്ഞപ്പട

Kerala Blasters

കൊച്ചി: 2016-17 സീസണിലെ കേരള ബ്ലാസ്റ്റേഴ്‌സ് താരം ഡെക്കന്‍ നേസണ് വേണ്ടി കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ ഒന്നിക്കുന്നു. ഒരു സീസണ്‍ മുമ്പാണ് നേസണ്‍ കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടത്. ഇപ്പോള്‍ ബെല്‍ജിയന്‍ ക്ലബായ സെന്റ് ട്രുയിഡനായി കളിക്കുന്ന നേസണ്‍ കോണ്‍കകാഫ് അവാര്‍ഡിനായി നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുകയാണ്. മികച്ച സ്‌ട്രൈക്കര്‍ക്കായുള്ള നോമിനേഷനിലാണ് നേസണ്‍ ഉള്ളത്.

ബെല്‍ജിയത്തില്‍ എത്തും മുമ്പ് ഇംഗ്ലണ്ടില്‍ ഓള്‍ഡ് ഹാം അത്‌ലറ്റിക്കിനു വേണ്ടിയും സ്വന്തം രാജ്യമായ ഹെയ്തിക്കു വേണ്ടിയും നേസണ്‍ മികച്ച പ്രകടനം ഈ വര്‍ഷം കാഴ്ചവെച്ചിരുന്നു.

കോണ്‍കകാഫ് നോമിനേറ്റ് ചെയ്തിട്ടുള്ള 10 താരങ്ങല്‍ മെക്‌സിക്കോയുടെ ലോകകപ്പ് ഹീറോ ലൊസാനോ, മെക്‌സിക്കന്‍ സീനിയര്‍ താരം കാര്‍ലോസ് വെല, വോള്‍വ്‌സിന്റെ താരം ജിമിനെസ് എന്നിവരേയും നോമിനേറ്റ് ചെയ്തിട്ടുണ്ട്. ആരാധകരുടേത് ഉള്‍പ്പെടെയുള്ള വോട്ടെടുപ്പിലൂടെ ആകും പുരസ്‌കാരം ആര്‍ക്കെന്ന് തീരുമാനിക്കുക. തനിക്കായി വോട്ട് ചെയ്യാന്‍ ഇന്ത്യന്‍ ആരാധകരോട് നേസണ്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. ഇത് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്

Top