Ex-Army man arrested for leaking info to ISI

ജയ്പൂര്‍: ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച് രാജസ്ഥാനില്‍ മുന്‍ സൈനികനെ അറസ്റ്റ് ചെയ്തു. പട്‌വാരി ഗോര്‍ധന്‍ സിംഗ് എന്ന മുന്‍ കരസേനാംഗത്തെ പൊഖ്‌റാനില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.

രാജസ്ഥാനിലെയും ഉത്തര്‍പ്രദേശിലേയും ഭീകരവിരുദ്ധ സ്‌ക്വാഡുകള്‍ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് അറസ്റ്റ്. ഇയാളെ ചോദ്യം ചെയ്തു വരുകയാണ്. ഇന്ത്യയുടെ ആദ്യത്തേയും രണ്ടാമത്തേയും ആണവായുധ പരീക്ഷണങ്ങള്‍ നടന്നത് പൊഖ്‌റാനിലാണെന്നിരിയ്‌ക്കെ വളരെ തന്ത്രപ്രധാനമാണിവിടം. ഔദ്യോഗിക രഹസ്യനിയമ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

Top