സാമ്പത്തിക സംവരണം: വിധി സ്വാഗതം ചെയ്ത് എന്‍എസ്എസും ബ്രാഹ്മണ സമാജവും

തിരുവനന്തപുരം: സാമ്പത്തിക സംവരണം ശരിവെച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് എൻഎസ്എസും ബ്രാഹ്മണ സമാജവും. എൻഎസ്എസിന്റെ നിലപാട് ശരിവെക്കുന്നതാണ് സുപ്രീംകോടതി വിധിയെന്ന് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു. സാമ്പത്തികത്തിന്റെ അടിസ്ഥാനത്തിൽ എല്ലാവർക്കും സംവരണം എന്നതാണ് എൻഎസ്എസിന്റെ നിലപാടെന്നും സുകുമാരൻ നായർ പറഞ്ഞു.

സാമൂഹിക നീതിയുടെ വിജയമാണിതെന്നും സുകുമാരൻ നായർ പറഞ്ഞു. മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്കുള്ള സാമ്പത്തിക സംവരണം ശരിവെച്ചുകൊണ്ടുള്ള കോടതി വിധിയെ ബ്രാഹ്ണ സമാജവും ആർഎസ്പിയും സ്വാഗതം ചെയ്തു. അതേസമയം സുപ്രീംകോടതി വിധിയിൽ പഠിച്ച ശേഷം പ്രതികരിക്കാമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

Top