ഏവൂര്‍ സുനില്‍ കുമാര്‍ വധക്കേസിലെ മുഖ്യപ്രതി രണ്ട് വര്‍ഷത്തിന് ശേഷം പിടിയിലായി

ഹരിപ്പാട്: ഏവൂര്‍ സുനില്‍ കുമാര്‍ വധക്കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. എരുവ കണ്ണംപ്പള്ളി ഏവൂര്‍ സുനില്‍ കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയായ പള്ളിപ്പാട് നാലുകെട്ടും കവല കോളനിയില്‍ ഭാസ്‌ക്കരന്‍ മകന്‍ രഞ്ജിത്ത് നെയാണ് (32) അറസ്റ്റ് ചെയ്തത്.

2016-ല്‍ കോളിളക്കം സൃഷ്ടിച്ച കൊലപാതകക്കേസായിരുന്നു ഇത്. ഹരിപ്പാട് സി ഐ ടി മനോജ്, എസ്.ഐ രാജന്‍ ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പള്ളിപ്പാട്ട് വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം 2 വര്‍ഷമായി പ്രതി ഒളിവിലായിരുന്നു.

Top