ബിഹാറില്‍ ഹോട്ടല്‍ മുറിയില്‍ നിന്ന് വോട്ടിംഗ് യന്ത്രങ്ങളും വിവിപാറ്റുകളും പിടിച്ചെടുത്തു

പറ്റ്‌ന: ബിഹാറിലെ മുസാഫിര്‍പൂരിലെ ഹോട്ടലില്‍ നിന്ന് വോട്ടിംഗ് യന്ത്രങ്ങള്‍ പിടിച്ചെടുത്തു. ഇന്നലെയായിരുന്നു സംഭവം. അഞ്ച് യന്ത്രങ്ങളാണ് പിടിച്ചെടുത്തത്. രണ്ട് ബാലറ്റ് യൂണിറ്റ്, ഒരു കണ്‍ട്രോള്‍ യൂണിറ്റ്, രണ്ട് വിവിപാറ്റ് യന്ത്രങ്ങള്‍ എന്നിവയാണ് പിടിച്ചെടുത്തത്.

രണ്ട് ഘട്ടങ്ങളിലായി 16 മണ്ഡലങ്ങള്‍ തെരഞ്ഞെടുപ്പിന് ബാക്കി നില്‍ക്കെയാണ് വോട്ടിംഗ് യന്ത്രങ്ങള്‍ പിടിച്ചെടുത്തത്. സെക്ടര്‍ ഉദ്യോഗസ്ഥനായ അവദേഷ് കുമാറിന്റ പക്കല്‍ നിന്നുമാണ് യന്ത്രങ്ങള്‍ കണ്ടെത്തിയത്. കേടാകുന്ന യന്ത്രങ്ങള്‍ക്ക് പകരം എത്തിക്കാന്‍ നല്‍കിയിരുന്ന യന്ത്രങ്ങളാണ് പിടിച്ചെടുത്തതെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരിച്ചു. യന്ത്രങ്ങള്‍ ഹോട്ടലില്‍ സൂക്ഷിച്ച ഉദ്യോഗസ്ഥനെതിരെ വകുപ്പ് തല നടപടി തുടങ്ങിയതായി ജില്ല കളക്ടര്‍ വ്യക്തമാക്കി.

Top