ഇവിഎം വിവാദത്തിനിടെ തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രശംസിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി; ഇവിഎം വിവാദത്തിനിടെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ കാര്യക്ഷമതയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കാര്യക്ഷമതയില്‍ ഏതൊരു ഇന്ത്യക്കാരനും അഭിമാനിക്കാവുന്നതാണെന്നും. ഹിമാചല്‍ പ്രദേശില്‍ പതിനയ്യായിരം അടി ഉയരത്തിലുള്ള സ്ഥലത്ത് പോലും കമ്മീഷന്‍ ബൂത്ത് തയ്യാറാക്കുന്നുണ്ടെന്നും മന്‍ കി ബാത്തില്‍ മോദി പ്രശംസിച്ചു.

ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തെ ചൊല്ലിയുള്ള വിവാദം നിലനില്‍ക്കുന്നതിനിടെയാണ് മോദിയുടെ ഈ പ്രശംസ. ബംഗാളില്‍ ബി.ജെ.പി കൂടുതല്‍ സീറ്റ് ഉന്നമിടുന്നതിനിടെ നേതാജിയുടെയും ടാഗോറിന്റെയും സംഭാവനകളെക്കുറിച്ചും പ്രസംഗത്തിനിടെ മോദി പ്രത്യേകം എടുത്തുപറഞ്ഞു

Top