വോട്ടിംഗ് മെഷീനുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ഗുരുതര സുരക്ഷാ വീഴ്ച; ആരോപണവുമായി പ്രതിപക്ഷം

ന്യൂഡല്‍ഹി: രാജ്യത്തെ തെരഞ്ഞടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ വോട്ടിംഗ് മെഷീനുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ഗുരുതര സുരക്ഷാ വീഴ്ചയെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്ത്.

യുപിയിലും ബിഹാറിലും ഹരിയാനയിലും വോട്ടിംഗ് മെഷീനുകള്‍ മതിയായ സുരക്ഷയില്ലാതെ മാറ്റിയെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇ വി എം മെഷീനുകള്‍ സുരക്ഷയില്ലാതെ കടത്തുന്നുവെന്നാണ് ആരോപണം. കോണ്‍ഗ്രസും എസ്പിയും ബിഎസ്പിയുമാണ് ആരോപണമുന്നയിച്ചിരിക്കുന്നത്. ആരോപണങ്ങള്‍ക്ക് പിന്നാലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്കുള്ള സുരക്ഷ കൂട്ടിയിട്ടുണ്ട്.

Top