ഇവിസ സ്‌കീമില്‍ ഇന്ത്യയില്‍ 1400 കോടി രൂപയുടെ വരുമാന വര്‍ധനവ്

ന്യൂഡല്‍ഹി: 2014 ല്‍ ആരംഭിച്ച ഇ-വിസ സ്‌കീം വഴിയുള്ള 1400 കോടി രൂപയുടെ വരുമാനനേട്ടം ഇന്ത്യയ്ക്ക്. ഇന്ത്യ സന്ദര്‍ശിച്ച 163 രാജ്യങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകളില്‍ നിന്നുള്ള വരുമാന നേട്ടമാണിത്.

2017 ല്‍ ഏകദേശം 19 ലക്ഷം ടൂറിസ്റ്റുകളാണ് ഇവിസ പദ്ധതി പ്രയോജനപ്പെടുത്തിയതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 2018 ല്‍ ഇത് 25 ലക്ഷത്തിലധികം ടൂറിസ്റ്റുകള്‍ക്ക് പ്രയോജനപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. 2014 ല്‍ ആരംഭിച്ച ഇവിസ സ്‌കീമില്‍ 1,400 കോടിയുടെ വരുമാനമുണ്ടായിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

വിദേശ സേവനങ്ങള്‍ക്കായി നല്‍കുന്ന വിവിധ സേവനങ്ങളുടെ കാര്യക്ഷമതയും സുതാര്യതയും മെച്ചപ്പെടുത്തുന്നതിന് ഇവിസ സ്‌കീം ആഭ്യന്തര മന്ത്രാലയത്തിന്റെ വിദേശികള്‍ക്ക് വേണ്ടി പ്ര്‌ത്യേക ഡിവിഷന്‍ നടപ്പാക്കിയിട്ടുണ്ട്.

25 അന്തര്‍ദേശീയ വിമാനത്താവളങ്ങള്‍ വഴിയും നാവിക തുറമുഖങ്ങള്‍ വഴിയും ഇന്ത്യയിലേക്ക് പ്രവേശിക്കാന്‍ 163 രാജ്യക്കാര്‍ക്ക് സൗകര്യം ഇപ്പോള്‍ ലഭ്യമാക്കുന്നുണ്ട്. ഇവിസ സ്‌കീമില്‍ അപേക്ഷകര്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ വ്യക്തിക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിനുള്ള ഒരു ഇമെയില്‍ ലഭിക്കുന്നു. ഈ ആധികാരികതയുടെ പ്രിന്റ് ഔട്ട് വഴി ടൂറിസ്റ്റുകള്‍ക്ക് യാത്ര ചെയ്യാം.

ടൂറിസം ഒഴികെയുള്ള ബിസിനസ് മെഡിക്കല്‍ വിഭാഗങ്ങളും ഇവിസ സ്‌കീമില്‍ ഉള്‍പ്പെടുന്നു. ഇവിസയിലെ സന്ദര്‍ശകര്‍ക്ക് രണ്ടുമാസത്തേക്ക് ഇന്ത്യയില്‍ താമസിക്കാവുന്നതാണ്. ഇവിസ സ്‌കീമിലുള്ള ആപ്ലിക്കേഷന്‍ വിന്‍ഡോ 30 ദിവസം മുതല്‍ 120 ദിവസം വരെ നീട്ടിയിട്ടുണ്ട്. ഇവിസയില്‍ താമസിക്കാനുള്ള കാലാവധി 30 ദിവസങ്ങളില്‍ നിന്ന് 60 ദിവസമായി വര്‍ധിപ്പിച്ചിട്ടുണ്ട്.

Top