സംവിധാന രംഗത്ത് തുടക്കം കുറിച്ച് പ്രിയങ്കാ ചോപ്ര; ‘ഈവിള്‍ ഐ’ ട്രെയിലര്‍ പുറത്ത്

ബോളിവുഡ് കടന്ന അങ്ങ് ഹോളിവുഡില്‍ വെന്നിക്കൊടി പാറിച്ച ഇന്ത്യന്‍ താരം പ്രിയങ്കാ ചോപ്ര സംവിധാനരംഗത്തേക്ക് കാലെടുത്തുവയ്ക്കുന്നു. പ്രിയങ്ക ചോപ്ര സഹസംവിധാനം നിര്‍വ്വഹിക്കുന്ന ‘ഈവിള്‍ ഐ’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. പ്രിയങ്ക ചോപ്രയും നിര്‍മാണത്തില്‍ പങ്കാളിയാണ്.

ആമസോണ്‍ പ്രൈം റിലീസിനായി നിര്‍മിക്കുന്ന ഒരു ഹൊറര്‍ ചിത്രമാണ് ഈവിള്‍ ഐ. മാധുരി ശേഖറിന്റെ ഇതേപേരിലുള്ള പുസ്തമാണ് ഈവിള്‍ ഐ എന്ന പേരില്‍ സിനിമയാകുന്നത്.പുനര്‍ജന്മത്തിന്റെയും, അന്ധവിശ്വാസത്തിന്റെയും പ്രമേയത്തെ അടിസ്ഥാനപ്പെടുത്തി ഒരുങ്ങുന്ന ചിത്രം ജേസണ്‍ ബ്ലമിന്റെ ബ്ലംഹൗസ് പ്രൊഡക്ഷന്‍സ് പിന്തുണയ്ക്കുന്ന എട്ട് ഫിലിം സീരീസിന്റെ ഭാഗം കൂടിയാണ്.

പ്രിയങ്ക ചോപ്ര കഴിഞ്ഞ വര്‍ഷം ആമസോണുമായി ലക്ഷങ്ങളുടെ കരാര്‍ ഒപ്പു വെച്ചിരുന്നു. എലന്‍ ദസ്സാനി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ സരിത ചൗധരി, സുനിത മണി, ഒമര്‍, ബെര്‍ണാര്‍ഡ് വൈറ്റ് തുടങ്ങിയവരാണ് കഥാപാത്രങ്ങളായി എത്തുന്നത്. ഒക്ടോബര്‍ 13ന് ആമസോണില്‍ ചിത്രം റിലീസ് ചെയ്യും.

Top