മാധ്യമ വാര്‍ത്തകളല്ല, തെളിവുകളാണ് കോടതിയില്‍ നിര്‍ണ്ണായകം

ടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ ജഡ്ജിയെ മാറ്റണമെന്ന ആവശ്യം അപക്വമാണ്. നടിയുടെ ആവശ്യപ്രകാരം ഒരു തവണ കോടതി തന്നെ മാറ്റി വനിതാ ജഡ്ജിയെ നിയമിച്ചത് ഹൈക്കോടതിയാണ്. ഇനി ഈ വിചാരണ കോടതി ജഡ്ജിയിലും വിശ്വസമില്ലന്ന് പറഞ്ഞാല്‍ അതിന് പിന്നിലെ താല്‍പ്പര്യം എന്താണ്. പ്രതിഭാഗം പറയാനുള്ളത് പറയട്ടെ, അതിനുള്ള അവകാശം പ്രതികള്‍ക്കുമുള്ള നിയമമാണ് നമ്മുടേത്. ശക്തമായ തെളിവ് കൈവശമുണ്ടെന്ന് പറയുന്ന പ്രോസിക്യൂഷന്‍ ഭയപ്പെടുന്നത് എന്തിനാണ് ? തെളിവ് കൈവശമുണ്ടെങ്കില്‍ അത് കോടതിയില്‍ തെളിയിക്കാനായാല്‍ പ്രതി ദിലീപായാലും ശിക്ഷിക്കപ്പെടും. അതല്ലങ്കില്‍ മാത്രമാണ് രക്ഷപ്പെടുക. ഇവിടെ പ്രോസിക്യൂഷന് തന്നെ ആത്മവിശ്വാസം നഷ്ടപ്പെട്ടതായാണ് മനസ്സിലാകുന്നത്. അതുകൊണ്ടാണ് ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത് എന്ന് വേണം വിലയിരുത്താന്‍.(വീഡിയോ കാണുക)

Top