നെഞ്ചിടിപ്പിന്റെ ആഴം കൂട്ടുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ; ‘എവിടെ’യില്‍ ജെസിയായി ആശ ശരത്

കെ.കെ രാജീവ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘എവിടെ’. ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ആശ ശരത് ജെസിയായി ചിത്രത്തിലെത്തുന്നുണ്ട്. ജെസി എന്ന കഥാപാത്രത്തെ പരിജയപ്പെടുത്തുന്ന ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തുവിട്ടത്.

സുരാജ് വെഞ്ഞാറമൂട്, ആശാ ശരത്, ബൈജു, പ്രേം പ്രകാശ്, മനോജ് കെ ജയന്‍, ഷെബിന്‍ ബെന്‍സണ്‍ എന്നിങ്ങനെ വലിയ താരനിര അണിനിരക്കുന്നുണ്ട്. കഥ ബോബി സഞ്ജയ്മാരുടേതാണ്. കൃഷ്ണന്‍ സി ആണ് തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നത്. നൗഷാദ് ഷെരീഫാണ് ഛായാഗ്രഹണം.

ഹോളിഡേ മൂവീസ് റിലീസ് ചെയ്യുന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം നല്‍കുന്നത് ഔസേപ്പച്ചനാണ്. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രമാണിതെന്നാണ് സൂചനകള്‍.

Top