കൊഹ്‌ലി ചെയ്യുന്ന എല്ലാ കാര്യങ്ങളും ആശ്ചര്യപ്പെടുത്തുന്നതാണ്; ലാറ

ന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലിയെ അഭിനന്ദിച്ച് മുന്‍ വിന്‍ഡീസ് താരം ബ്രെയ്ന്‍ ലാറ. വിരാട് കൊഹ്‌ലിയുടെ വ്യക്തിഗത നേട്ടങ്ങളോടൊപ്പം തന്നെ താരത്തിന്റെ കായികക്ഷമതയെയും അത് നിലനിര്‍ത്താന്‍ നടത്തുന്ന പരിശ്രമത്തെയും ലാറ പ്രശംസിച്ചു. കൊഹ്‌ലി ഒരു മികച്ച നായകനാെണന്നും ലാറ അഭിപ്രായപ്പെട്ടു.

‘ഇന്ന് കൊഹ്‌ലി ചെയ്യുന്ന എല്ലാ കാര്യങ്ങളും ആശ്ചര്യപ്പെടുത്തുന്നതാണ്. റണ്‍സ് കണ്ടെത്തുന്നതാകട്ടെ, കായികക്ഷമതയുടെ കാര്യത്തിലാകട്ടെ ഓരോ ചെറിയ കാര്യങ്ങള്‍ക്കും വലിയ പ്രാധാന്യമാണ് കൊഹ്‌ലി നല്‍കുന്നത്. മികച്ച ഒരു നായകനെയും നമുക്ക് അദ്ദേഹത്തില്‍ കാണാന്‍ സാധിക്കും’ ലാറ പറഞ്ഞു.

Top