ന്യൂഡല്‍ഹി: അസഹിഷ്ണുത പരാമര്‍ശത്തില്‍ കീഴ്‌മേല്‍ മറിഞ്ഞ് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. ഷാരൂഖ് നേരത്തെ നടത്തിയ അസഹിഷ്ണുത പരാമര്‍ശം രാജ്യം മുഴുവന്‍ സൃഷ്ടിച്ച വിവാദങ്ങള്‍ക്കൊടുവില്‍ രാജ്യത്ത് അസഹിഷ്ണുതയുണ്ടെന്ന് തനിക്ക് അനുഭവപ്പെട്ടിട്ടില്ലെന്ന പുതിയ നിലപാടുമായി ഷാരൂഖ് രംഗത്തെത്തി.
ഷാരൂഖ് നായകനായെത്തുന്ന ചിത്രമായ ദില്‍വാലെയുടെ റിലീസിംഗിന് രണ്ടു ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കുമ്പോഴാണ് താരത്തിന്റെ മലക്കംമറിച്ചിലെന്നതും ശ്രദ്ധേയമാണ്.
തന്റെ അസഹിഷ്ണുത പ്രസ്താവന ചിലരുടെ വികാരങ്ങളെ വ്രണപ്പെടുത്താനിടയാക്കി. അതില്‍ ദുഃഖമുണ്ടെന്നും മാപ്പുപറയുന്നതായും ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. താന്‍ രാജ്യത്ത് ഒരു തരത്തിലുള്ള അസഹിഷ്ണുതയും നേരിട്ടിട്ടില്ല. അത്തരത്തില്‍ ഒരിക്കലും സംസാരിച്ചിട്ടില്ല. എല്ലായിടത്തും നടക്കുന്നതുപോലുള്ള സാധാരണ സംഭവങ്ങളാണ് ഇവിടെയും ഉണ്ടാകുന്നതെന്നും ഷാരൂഖ് പറഞ്ഞു.
മതത്തിന്റെ പേരിലോ ചെറിയ പ്രശ്‌നങ്ങളുടെ പേരിലോ വിധിനിര്‍ണയം നടത്തരുതെന്ന് മക്കളോട് പറയാറുണ്ടെന്നും ഷാരൂഖ് പറഞ്ഞു. തന്റെ പുതിയ ചിത്രമായ ദില്‍വാലെയുടെ പ്രമോഷനുവേണ്ടിയല്ല താന്‍ ഇത്തരം കാര്യങ്ങള്‍ പറയുന്നതെന്നും ഖാന്‍ കൂട്ടിച്ചേര്‍ത്തു.


