കാശ് ഇല്ലാത്തത് കൊണ്ട് ഒരു കുടുംബത്തിനും ചികിത്സിക്കാൻ ലഭിക്കാതെ വരരുത്: മുഖ്യമന്ത്രി

തിരുവനന്തപുരം: കാശ് ഇല്ലാത്തതിന്റെ പേരിൽ സംസ്ഥാനത്ത് ഒരു കുടുംബത്തിനും ചികിത്സ നിഷേധിക്കാൻ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സമഗ്ര വികസന മാസ്റ്റര്‍ പ്ലാന്‍ മുഖേന പൂര്‍ത്തിയായ മേല്‍പ്പാലത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ചികിത്സകൾക്ക് ചെലവ് കൂടുകയാണ്. അവയവമാറ്റ ശസ്ത്രക്രിയകൾക്ക് വലിയ തോതിൽ ചെലവുണ്ടാകുന്നു.കാശ് ഇല്ലാത്തത് കൊണ്ട് ചികിത്സിക്കാൻ കഴിയാത്ത ഒരാളും ഒരു കുടുംബവും ഉണ്ടാകാൻ പാടില്ല. ഇതിന് ഒരു പരിഹാരമായി സർക്കാർ ഒരു ബൃഹത് പദ്ധതി ആരംഭിക്കുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.

ആശുപത്രികൾക്ക് നേരെയുള്ള ആക്രമം ഒരു തരത്തിലും അംഗീകരിക്കാൻ സാധിക്കില്ല.പരാതികൾ ഉണ്ടാകാം,അത് ഗൗരവമായി പരിശോധിക്കാൻ തയ്യാറാണ്.പെട്ടന്നുണ്ടായ വികാരത്തിന്റെ പുറത്ത് ഡോക്ടർ മാരെയും മറ്റ് ആരോഗ്യ പ്രവർത്തകരെയും അക്രമിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല.

മാത്രമല്ല പരിശോധനകളിൽ നോട്ടപ്പിശക് ഉണ്ടായാൽ വലിയ അപകടം ഉണ്ടാകും. പിന്നീട് കുറ്റബോധം വന്നിട്ട് കാര്യമില്ല. ഉത്തരവാദിത്തം അർപ്പണ ബോധത്തോടെ നിർവഹിക്കാൻ ആരോഗ്യ പ്രവർത്തകരും തയ്യാറാകണം എന്നും അദ്ദേഹം ഓർമിപ്പിച്ചു.

Top