കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ മഹാസഖ്യത്തിനെതിരെ ആഞ്ഞടിച്ച് അമിത് ഷാ

amithshah

ന്യൂഡല്‍ഹി : പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി പോലുമില്ലാത്ത പ്രതിപക്ഷത്തിന് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചാല്‍ അത് വലിയ ബുദ്ധിമുട്ടായിരിക്കുമെന്നും, പ്രതിപക്ഷ മഹാസഖ്യത്തിലെ ഒരു നേതാവിന് പോലും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ധൈര്യമില്ലെന്നും ബി.ജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ.

മായാവതിക്ക് നരേന്ദ്ര മോദിയെ പരാജയപ്പെടുത്തണമെന്നുണ്ട്, അതേസമയം അവര്‍ മത്സരിക്കാന്‍ തയ്യാറല്ലെന്നും അമിത് ഷാ പറഞ്ഞു.

ശരത് പവാര്‍, മമത ബാനര്‍ജി, സ്റ്റാലിന്‍ എന്നിവരും മത്സരിക്കാന്‍ തയ്യാറല്ലെന്നും അമിത് ഷാ ആരോപിച്ചു. കര്‍ഷകര്‍ക്ക് നേരിട്ട് ധനസഹായം എത്തിക്കുന്നതും പാവപ്പെട്ടവര്‍ക്ക് ആയുഷ്മാന്‍ ഭാരത് പോലുള്ള പദ്ധതികള്‍ നടപ്പാക്കിയത് മോദി സര്‍ക്കാരിന്റെ എല്ലാ മേഖലയിലുമുള്ള വികസനത്തിന് മാതൃകയാണ, മാത്രമല്ല, ബി.ജെ.പിയുടെ വികസനവും മഹാസഖ്യത്തിന്റെ അഴിമതിയും തമ്മിലുള്ള പോരാട്ടമാണ് ഈ തിരഞ്ഞെടുപ്പെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പാകിസ്ഥാനില്‍ രണ്ട് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്താന്‍ ധൈര്യമുള്ള നേതാവാണ് നരേന്ദ്ര മോദി എന്ന് അദ്ദേഹം സ്വയം അത് കാണിച്ച് തന്നു. അതേസമയം കോണ്‍ഗ്രസും സാം പിത്രോദയും രാജ്യത്തിന്റെ പ്രതിരോധത്തെ വോട്ടുബാങ്കിനായി ദുര്‍ബലമാക്കുകയാണെന്നും കൂടാതെ, സൈനികരുടെ മരണത്തിന് പകരം വീട്ടുന്ന രണ്ട് രാജ്യങ്ങളുണ്ട്. അമേരിക്കയും ഇസ്രയേലും. മോദി സര്‍ക്കാരിന്റെ കാലത്ത് ഇതില്‍ മൂന്നാമത്തെ രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.

മോദിക്ക് മാത്രമാണ് രാജ്യത്തിന്റെ സുരക്ഷ ഉറപ്പ് വരുത്താന്‍ സാധിക്കുക. തിരഞ്ഞെടുപ്പ് രാജ്യത്തിന്റെ വികസനത്തിനും സുരക്ഷയ്ക്കും വേണ്ടിയാണ്. അല്ലാതെ ഒരു നേതാവ് ആഗ്രഹിക്കുന്നത് പോലെ അയാള്‍ക്ക് പ്രധാനമന്ത്രിയാവാന്‍ ഉള്ളതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Top