ആര്‍ക്കും XUV500 പെട്രോളിനെ വേണ്ട ; ആകെ വിറ്റുപോയത് 45 എണ്ണം

ഹീന്ദ്ര XUV500 പെട്രോള്‍ പതിപ്പിനെ ആര്‍ക്കും വേണ്ട. എല്ലാവര്‍ക്കും താത്പര്യം എസ്‌യുവിയുടെ ഡീസല്‍ പതിപ്പിനോടാണെന്ന് മഹീന്ദ്ര തലവന്‍ പവന്‍ ഗോയങ്കെ. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് മഹീന്ദ്ര XUV 500 പെട്രോള്‍ വിപണിയില്‍ വന്നത്. ആകെ വിറ്റുപോയത് 45 എണ്ണം മാത്രമാണെന്ന് പവന്‍ ഗോയങ്കെ വെളിപ്പെടുത്തി. അതേസമയം ഇക്കാലയളവില്‍ പതിനായിരത്തിലേറെ XUV500 ഡീസല്‍ പതിപ്പുകള്‍ വിപണിയില്‍ വിറ്റുപോയെന്നും പറഞ്ഞു.

XUV500 പെട്രോളിന്റെ ഒരുക്കം 2.2 ലിറ്റര്‍ എംഹൊക്ക് ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനില്‍. 140 bhp കരുത്തും 320 Nm torque ഉം എഞ്ചിന്‍ പരമാവധി സൃഷ്ടിക്കും. പറഞ്ഞു വരുമ്പോള്‍ പുതിയ XUV500 പെട്രോള്‍ പതിപ്പിന്റെ കരുത്തുത്പാദനം മുന്‍തലമുറ XUV500 ഡീസലിന് സമാനം. ആറു സ്പീഡാണ് ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഗിയര്‍ബോക്‌സ്. 15.5 ലക്ഷം രൂപയാണ് മോഡലിന്റെ വില.

Top