‘എല്ലാവരും വികസന സ്വാദ് അറിയണം’ – മുഖ്യമന്ത്രി

തിരുവനന്തപുരം: എല്ലാവരും വികസന സ്വാദ് അറിയണമെന്നും,കേരളത്തിൽ എല്ലായിടത്തും വികസനം എത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എൽ ഡി എഫ് സർക്കാർ കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് വാഗ്ദാനങ്ങൾ നടപ്പാക്കിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

“പ്രതിസന്ധി ഘട്ടത്തിലെ ഐക്യവും ഒരുമയും മാതൃകയാണ്. 600 ഇന പ്രകടന പത്രികയിൽ 570 എണ്ണം 5 വർഷം കൊണ്ട് പൂർത്തിയാക്കി.പ്രകടന പത്രികയെ വോട്ട് ഉപാധിയായല്ല കണ്ടത്.ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം നൽകുകയാണ് ലക്ഷ്യം “- മുഖ്യമന്ത്രി.

Top